മനാമ :ബഹ്റൈന്‍ അയ്യപ്പ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ മനാമ
ടി.എച്ച്.എം.സി. ഹാളില്‍ മകരവിളക്ക് മഹോത്സവം ആഘോഷിക്കുന്നു.ജനുവരി 14 ചൊവ്വാഴ്ച വൈകിട്ട് ആറു മണിക്ക് പ്രാഥമിക പൂജകളോടെ ചടങ്ങുകള്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാർത്ത കുറിപ്പിൽ അറിയിച്ചു.അയ്യപ്പ സ്തോത്രത്തിനു ശേഷം പ്രമുഖ സംഗീതജ്ഞന് അരവിന്ദ് ചൂഡാമണി നയിക്കുന്ന ഭജനാമൃതം നടക്കും. സജി അനന്തനാരായണന്‍, കെ.ആര്. കൈലാസനാഥന് എന്നിവര്‍ കൂടെ പാടും. എം. ആര്. രാമചന്ദ്രന് (ഹാര്‍മോണിയം), സി.എസ്. രാമചന്ദ്രന് (മൃദംഗം) എന്നിവര്‍ പക്കമേളത്തില്‍ അകമ്പടി സേവിക്കും. 9.30-ന് ആരതിക്കു ശേഷം മഹാപ്രസാദവും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 39848590, 39094296, എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
![]()
