തിരുവനന്തപുരം: തൈപ്പൊങ്കൽ പ്രമാണിച്ച് തമിഴ്നാട് അതിർത്തി പങ്കിടുന്ന സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് നാളെ (ജനുവരി 14, ചൊവ്വാഴ്ച) പ്രാദേശിക അവധി. സംസ്ഥാന സർക്കാറിൻ്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണിത്. ആറ് ജില്ലകളിലെയും സ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുൾപ്പെടെ നാളെ അവധി ലഭിക്കും. .തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് അവധി ബാധകം. നേരത്തെ തന്നെ സർക്കാർ വിജ്ഞാപനം ചെയ്ത് ഔദ്യോഗിക കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുള്ള അവധിയാണ് ഈ ദിവസത്തേത്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധി. ശബരിമല മകരവിളക്ക്, ശ്രീപത്മനാഭ സ്വാമി ക്ഷേത്ര മകരശീവേലി എന്നിവയും നാളെയാണ്.
![]()
