തിരുവനന്തപുരം – സസ്പെൻസ് നിലനിർത്തി പി വി അൻവർ എം എൽ എ ഇന്ന് സ്പീക്കറെ കാണും.തിങ്കളാഴ്ച രാവിലെ മാധ്യമങ്ങളെ കാണുമെന്നും പ്രധാനപ്പെട്ട ചില വിവരങ്ങൾ പങ്കുവെയ്ക്കുമെന്നും അറിയിച്ചതിന് പിന്നാലെയാണ് സ്പീക്കറുമായുള്ള കൂടിക്കാഴ്ച.
ഫേസ്ബുക്കിലൂടെ ആണ് ഈ വിവരം അദ്ദേഹം ഈ വിവരം പുറത്തു വിട്ടത്.
സ്പീക്കറെ കണ്ട് എം.എല്‍.എ. സ്ഥാനം രാജിവെക്കുന്നതായുള്ള കത്ത് സമര്‍പ്പിച്ച ശേഷം മാധ്യമങ്ങളെക്കണ്ട് ഇക്കാര്യം വ്യക്തമാക്കാനാണ് അന്‍വറിൻ്റെ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. ‘പ്രിയമുള്ളവരെ, നാളെ രാവിലെ ഒമ്പത് മണിക്ക് ബഹുമാനപ്പെട്ട സ്പീക്കറെ കാണും,’ വളരെ പ്രധാനപ്പെട്ട ഒരു വിഷയം നിങ്ങളെ അറിയിക്കാന്‍ 13.01.2025-ന് (തിങ്കള്‍) രാവിലെ 9.30 മണിക്ക് തിരുവനന്തപുരത്തെ ഹോട്ടല്‍ ദി ടെറസില്‍ വെച്ച് ഒരു പ്രസ്മീറ്റ് സംഘടിപ്പിക്കുന്നു,’ എന്നാണ് വൈകുന്നേരം ആറുമണിക്ക് പങ്കുവെച്ചിട്ടുള്ള പോസ്റ്റില്‍ പറഞ്ഞിരുന്നത്.
![]()
