ന്യൂഡൽഹി : അമേരിക്കയുടെ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ പങ്കെടുക്കും. 2025 ജനുവരി 20 നാണ് ചടങ്ങ് നടക്കുക.ട്രംപ്-വാൻസ് ഉദ്ഘാടന സമിതിയാണ് ജയശങ്കറിന് ക്ഷണം നൽകിയത്. വരാനിരിക്കുന്ന യുഎസ് ഭരണകൂടത്തിൻ്റെ കാലാവധി ആരംഭിക്കുമ്പോൾ ഈ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതൽ ഉറപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ചടങ്ങിൽ പങ്കെടുക്കുന്നതിനു പുറമെ പുതിയ യുഎസ് ഭരണകൂടത്തിൻ്റെ പ്രതിനിധികളുമായി വിദേശകാര്യ മന്ത്രി ചർച്ച നടത്തും
![]()
