ജിദ്ദ: കെഎംസിസി സൗത്ത് സോൺ ജനറൽ കൗൺസിൽ യോഗം ചേർന്നു. പ്രസിഡണ്ട് നസീർ വാവാക്കുഞ്ഞിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഷിഹാബ് താമരക്കുളം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെ എം സി സി ആക്ടിംഗ് ജന. സെക്രട്ടറി നാസർ മച്ചിങ്ങൽ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്തു. കെഎംസിസി സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് അബ്ദുൽ റസാഖ്, കെ എം സി സി നാഷണൽ കമ്മിറ്റി സെക്രട്ടറി നാസർ എടവനക്കാട്, നാസറുദീൻ വേലഞ്ചിറ, നൗഷാദ് പാനൂർ, അനസ് പെരുമ്പാവൂർ, സെയ്ദു മുഹമ്മദ് അൽ ഖാസിമി, നാസർ മൗലവി കോട്ടയം, റസാഖ് കാഞ്ഞിരപ്പള്ളി, ഫൈസൽ, നസീർ മൗലവി കോട്ടയം, അശോക് കുമാർ, ജുനൈസ് തൃക്കുന്നപ്പുഴ, നിസാറുദ്ധീൻ കൊല്ലം, തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു. അഭിപ്രായ സമന്വയത്തിലൂടെ പുതിയ ഭാരവാഹികളായി നസീർ വാവാക്കുഞ്ഞ് (ചെയർമാൻ) അനസ് പെരുമ്പാവൂർ (പ്രസിഡണ്ട്), നാസറുദീൻ വേലഞ്ചിറ (ജന. സെക്രട്ടറി), എഞ്ചിനീയർ അസ്ഹർ (ട്രഷറർ), വൈസ് പ്രസിഡണ്ടുമാരായി റസാഖ് കാഞ്ഞിരപ്പള്ളി, നൗഷാദ് പാനൂർ, നിസാറുദ്ധീൻ കൊല്ലം, ഹനീഫ കൈപ്പമംഗലം എന്നിവരേയും ജോ. സെക്രട്ടറിമാരായി ഫൈസൽ പല്ലാരിമംഗലം, ഹിജാസ് ഖാലിദ് കൊച്ചി, മുഹമ്മദലി വാടാനപ്പള്ളി, ഉവൈസ് ഉസ്മാൻ തൃക്കുന്നപ്പുഴ എന്നിവരേയും തെരഞ്ഞെടുത്തു. ഉപദേശക സമിതി അംഗങ്ങളായി ഷറഫുദ്ധീൻ ബാഖവി ചുങ്കപ്പാറ, നാസർ എടവനക്കാട്, ശിഹാബ് താമരക്കുളം, റഷീദ് ചാമക്കാട് എന്നിവരെ നോമിനേറ്റ് ചെയ്തു. കെഎംസിസി ആക്ടിംഗ് ജനറൽസെക്രട്ടറി നാസർ മച്ചിങ്ങൽ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് നേതൃത്വം നൽകി. ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് റസാഖ് മാസ്റ്റർ നിരീക്ഷകനായി.
![]()
