കോട്ടക്കൽ: ഗുരുനാഥരെ ചുവടു പിടിച്ചാകണം യുവ പണ്ഡിതരുടെ പ്രബോധനമെന്ന് പ്രമുഖ പണ്ഡിതനും പുതുപ്പറമ്പ് അബ്ദുൽബാരി അക്കാദമി പ്രൻസിപ്പലുമായ സയ്യിദ് ജഅഫർ തുറാബ് ബാഖവി അഭിപ്രായപ്പെട്ടു വഴിതെറ്റാത്ത പ്രയാണത്തിന് എന്നും ഇത് അനിവാര്യമാണെന്നദ്ദേഹം പറഞ്ഞു. ഫെബ്രുവരി 22 മുതൽ 25 വരെ നടക്കുന്ന ആലപ്പുഴ ജാമിഅ ഹാശിമിയ്യ സിൽവർ ജൂബിലി യുടെ മലപ്പുറം ജില്ലാപ്രചരണ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക യായിരുന്നു അദ്ദേഹം എ അബ്ദുല്ലാഹ് അഹ്സനി പട്ടർകടവ് പ്രാർത്ഥന നടത്തി ജാമിഅ ഹാശിമിയ്യ പ്രൊഫസർ സയ്യിദ് ഹസൻ കുഞ്ഞിക്കോയ തന്കൾ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. പി കെ ബാദ്ഷ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. സ്വഫ്വാൻ ഹശിമി പാണക്കാട് സ്വാഗതവും സയ്യിദ് അക്ബർ അൽ ഹാശിമി നന്ദിയും പറഞ്ഞു.
ഉച്ചക്ക് 2 മുൽ 6 വരെ നടന്ന അഭിമുഖത്തിൽ നൂറുക്കണക്കിനു ഉയർന്ന വിദ്യാർത്ഥികൾ പങ്കെടുത്തു.
![]()
