ന്യൂഡൽഹി :ഒഡിഷയിലെ ബാലസോറിൽ 292 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് 3 പേരെ സി ബി ഐ അറസ്റ്റ് ചെയ്തു.ബാലസോർ സീനിയർ സെക്ഷൻ എഞ്ചിനിയർ അരുൺ കുമാർ മഹതോ, സോഹോ സീനിയർ സെക്ഷൻ എഞ്ചിനിയർ മുഹമ്മദ് അമീർ ഖാൻ, ടെക്നിഷ്യൻ പപ്പു കുമാർ എന്നിവരാണ് അറസ്റ്റിലായത്. മനഃപൂർവമുള്ള നരഹത്യ, തെളിവ് നശിപ്പിക്കൽ എന്നി കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അപകടത്തിന് കാരണം സിഗ്നൽ തകരാർ ആണെന്ന് മുഖ്യ റെയിൽവേ സുരക്ഷ കമ്മീഷനറുടെ അന്വേഷണ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ജൂൺ രണ്ടിനായിരുന്നു അപകടം സംഭവിച്ചത്. ഹൗറയിൽ നിന്ന് ചെന്നൈയിലേക്ക് പോയ കൊറമണ്ഡൽ എക്സ്പ്രസ് നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിൽ ഇടിച്ചു കയറുകയായിരുന്നു.
![]()
