റിയാദ്: കേളി കലാ സാംസ്കാരിക വേദി സുലൈ ഏരിയ രക്ഷാധികാരി സമിതി അംഗം കോഴിക്കോട് ഫാറൂഖ് കോളേജ് പവിത്രം വീട്ടില്‍ ബലരാമന് മാരിമുത്തു (58) ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദില്‍ നിര്യാതനായി. പരേതരായ മാരിമുത്ത് – ലക്ഷ്മി ദമ്പതികളുടെ മകനാണ്.
35 വര്‍ഷമായി റിയാദ് സുലൈ എക്സിറ്റ് 18 ല്‍ സഹോദരനോടൊപ്പം ബാര്‍ബര്‍ ഷോപ്പ് നടത്തി വരികയായിരുന്നു. ശനിയാഴ്ച വൈകിട്ടോടെ നെഞ്ചുവേദന അനുഭവപ്പെട്ട ബലരാമനെ സഹോദരനും കേളി പ്രവര്‍ത്തകരും ചേര്‍ന്ന് അല്‍ഖര്‍ജ് റോഡിലുള്ള അല്‍ റബിഅ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കേളി റിയാദ് മഅറദ് യൂനിറ്റ് സെക്രട്ടറി, ഏരിയ ട്രഷറര്‍, സുലൈ രക്ഷാധികാരി സമിതി അംഗം തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ ഏരിയ ട്രഷറര്‍ ചുമതല വഹിച്ചുവരികയായിരുന്നു.
ഭാര്യ: രതി. മക്കള്‍: ഹൃദ്യ, ഹരിത, ഹൃദയ്. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേളി ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.
![]()
