റിയാദ്: കേളി കലാസാംസ്കാരിക വേദി 24-ാം വാര്‍ഷികം ‘കേളിദിനം 2025’ സാംസ്കാരിക സമ്മേളനം എംബസ്സി സെക്കന്റ് സെക്രട്ടറി എസ് കെ നായക് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്മാന് രജീഷ് പിണറായി ആമുഖ പ്രസംഗം നടത്തിയ സാംസ്കാരിക സമ്മേളനത്തില്‍ കേളി പ്രസിഡണ്ട് സെബിന് ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. ഡ്യൂണ്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സംഗീത അനൂപ് മുഖ്യ പ്രഭാഷണം നടത്തി. സമൂഹത്തിലെ എല്ലാ വിഭാഗത്തെയും ഒന്നിച്ച് അണി നിരത്തി 24 വര്‍ഷം സമൂഹത്തിലെ എല്ലാ വിഷയത്തെയും അഭിസംബോധന ചെയ്തും ഇടപെട്ടും, പരിഹാരം കണ്ടും മുന്നോട്ട് പോകുന്ന കേളിയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് അവര്‍ പറഞ്ഞു.
കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, കേളി ട്രഷറര്‍ ജോസഫ് ഷാജി, കേളി കുടുംബവേദി സെക്രട്ടറി സീബാ കൂവോട്, പ്രസിഡന്റ് പ്രിയ വിനോദ്, ട്രഷറര്‍ ശ്രീഷ സുകേഷ്. ലോക കേരള സഭാ അംഗം ഇബ്രാഹിം സുബ്ഹാന്, റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡണ്ട് വി ജെ നസറുദ്ദീന്‍, ഗ്രാന്‍ഡ് ലക്കി എംഡി യൂസഫ്, ജയ് മസാല പ്രതിനിധികളായ വിജയന്, ഹാരിസ്, അല്‍ റയാന് പോളിക്ലിനിക് പ്രതിനിധി മുഷ്താക്ക്, കെഎംസിസി റിയാദ് ജനറല്‍ സെക്രട്ടറി ശുഹൈബ്, ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി അംഗം ഷംനാദ് കരുനാഗപള്ളി, ഖസീം പ്രവാസി സംഘം സെക്രട്ടറി ഉണ്ണി കണിയാപുരം, എന്‍ആര്‍കെ കണ്‍വീനറും കേളി രക്ഷാധികാരി കമ്മറ്റി അംഗവുമായ സുരേന്ദ്രന് കൂട്ടായ്, പ്രവാസി കോണ്‍ഗ്രസ് നാഷണല്‍ സെന്‍ട്രല്‍ കമ്മറ്റി അംഗം ബോണി, ജെസ്കോ പൈപ്പ് പ്രതിനിധി ബാബു വഞ്ചിപ്പുര, എന്‍ആര്‍കെ പ്രഥമ ചെയര്മാന് ഐപി ഉസ്മാന് കോയ, എംബസ്സി ഉദ്യോഗസ്ഥന് പുഷ്പരാജ്, മലയാളം മിത്രം ചീഫ് എഡിറ്റര്‍ ജയന് കൊടുങ്ങല്ലൂര്‍, എഴുത്തുകാരന് ജോസഫ് അതിരുങ്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
കേളി ദിനം ലോഗോ ഡിസൈന്‍ ചെയ്ത സിജിന്‍ കൂവള്ളൂരിനുള്ള മെമന്റോ സംഘാടക സമിതി കണ്‍വീനര്‍ നല്കി. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും സംഘാടക കണ്‍വീനര്‍ റഫീഖ് ചാലിയം നന്ദിയും പറഞ്ഞു.
![]()
