ന്യൂദല്‍ഹി: എച്ച്എംപിവി പുതിയ വൈറസ് അല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്രം. എച്ച്എംപിവി വൈറസിനെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ ഭീതി പടര്‍ത്തുന്ന സന്ദേശങ്ങള്‍ വ്യാപകമായതിനു പിന്നാലെയാണ് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയുടെ വിശദീകരണം. എച്ച്എംപിവി ഒരു പുതിയ വൈറസല്ലെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയില്‍ എച്ച്എംപിവി രോഗബാധിതരുടെ എണ്ണം ആറായി. കൊല്‍ക്കത്തിയിലും തമിഴ്നാട്ടിലും രോഗം സ്ഥിരീകരിച്ചതോടെയാണിത്. ബംഗളൂരുവിലും ചെന്നൈയിലും രണ്ടുവീതവും അഹ്മദാബാദില്‍ ഒരുകേസും. ബംഗളൂരു ഹെബ്ബാളിലെ ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന എട്ടുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനും ചികിത്സ പൂര്‍ത്തിയാക്കി മടങ്ങിയ മൂന്നുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചുമ, ശ്വാസതടസ്സം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഐസിഎംആറും നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളും ചൈനയിലെ വൈറസ് ബാധയുടെയും മറ്റ് അയല്‍ രാജ്യങ്ങളിലെയും സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
![]()
