തിരുവനന്തപുരം : നാലു പതിറ്റാണ്ടോളം പ്രവാസിയായിരുന്ന നവാസ് ഹനീഫിന്റെ മുപ്പത്തോളം കവിതകൾ കൊരുത്തുകൊണ്ടുള്ള കാവ്യസമാഹാരം “മഷിത്തണ്ടും മയിൽപ്പീലിയും കുറെ മഞ്ചാടിമണികളും” പ്രകാശനം ചെയ്യുന്നു.
ഹരിതം ബുക്സ് ആണ് പ്രസാധകർ.ജനുവരി മൂന്നാം തിയതി രാവിലെ 10 മണിക്ക് തിരുവനന്തപുരം കെ എസ് ആർ ടി സി സെൻട്രൽ കോംപ്ലക്സിലെ ഹരിതം ബുക്സിന്റെ ഷോറൂമിൽ അഡ്വ: വി കെ പ്രശാന്ത് എം എൽ എ പ്രകാശനം ചെയ്യും.
പ്രൊഫസർ ജോർജ് ഓണക്കൂർ,ഗായകനും സംഗീത സംവിധായകനായ രാജീവ് ഓ എൻ വി,എഴുത്തുകാരൻ ജേക്കബ് ഏബ്രഹാം,എഴുത്തുകാരനും ജേർണയലിസ്റ്റുമായ് സലിൻ മാങ്കുഴി,പിന്നണി ഗായിക അപർണ്ണ രാജീവ്,ചലച്ചിത്ര സംവിധായകൻ സുനിൽ ഇബ്രാഹിം,അബുദാബി മലയാളി സമാജം മുൻ ജനറൽ സെക്രട്ടറി ഇർഷാദ് ,വ്യാപാരി വ്യവസായി ഏകോപന സമിതി തിരു : ജില്ലാ സെക്രെട്ടറി ഷൈൻ എ സത്താർ,എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ സലീന സലാവുദീൻ എന്നിവർ പങ്കെടുക്കും.
![]()
