ഇന്ത്യൻ താരം കൊനേരു ഹംപിക്ക് ലോക വനിതാ റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പ്.
ഇന്തോനേഷ്യയുടെ ഐറിൻ സുകന്ദറിനെ തോൽപ്പിച്ചാണ് കൊനേരു ഹംപി രണ്ടാം ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയത് . 2019ൽ ജോർജിയയിൽ നടന്ന മത്സരത്തിൽ ഹംപി വിജയിച്ചിരുന്നു, ചൈനയുടെ ജു വെൻജൂണിന് ശേഷം ഒന്നിലധികം തവണ കിരീടം നേടുന്ന രണ്ടാമത്തെ കളിക്കാരിയാണ് ഇന്ത്യൻ നമ്പർ 1. 37 കാരിയായ ഹംപി 11 ൽ 8.5 പോയിൻ്റുമായി ടൂർണമെൻ്റ് പൂർത്തിയാക്കി.
![]()
