ദമാം: തിരൂരങ്ങാടി സ്വദേശി അൽ കോബാറിൽ നിര്യാതനായി.
വെളിമുക്ക് സൗത്ത് സ്വദേശി അരീക്കാടന്‍ അബ്ദുല്‍ റഊഫ് (43) ആണ് അല്‍ കോബാറില്‍ ഹ്യദയാഘാതം മൂലം മരിച്ചത്.ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് കൊണ്ടിരിക്കെ അസ്വസ്ഥത അനുഭവപ്പെടുകയും ഉടനെ അല്‍ കോബാര്‍ അല്‍ മന ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സെന്‍ട്രല്‍ പോയിന്റില്‍ അകൗണ്ടന്റായി ജോലി ചെയ്ത് വരികയായിരുന്നു.
അബൂബക്കര്‍ അരീക്കാടന്‍-സഫിയ വലിയത്ത് ദമ്പതികളുടെ മകനാണ്. ഭാര്യ മുഹ്സിന. എട്ട് വയസായ ഒരു മകളുമുണ്ട്. നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അല്‍ കോബാര്‍ കെ.എം.സി.സി പ്രസിഡന്റ് ഇഖ്ബാല്‍ ആനമങ്ങാട്, വെല്‍ഫെയര്‍ വിഭാഗം കണ് വീനര് ഹുസ്സൈന്‍ നിലമ്പൂര്‍ എന്നിവരുടെ നേത്യത്വത്തില്‍ നടന്ന് വരുന്നു.
![]()
