ദോഹ :ഖത്തർ കെഎംസിസി കൊണ്ടോട്ടി ,മണ്ഡലം കമ്മറ്റിയുടെ നാല്പതാം വാർഷിക സമ്മേളനം ജനുവരി 31 നു അബൂ ഹമൂറിലുള്ള ഐഡിയൽ ഇന്ത്യൻ സ്കൂളിൽ വെച്ച് നടക്കും. മലപ്പുറം ജില്ലാ കെഎംസിസി നടത്തുന്ന അകം സംഘടനാ ക്യാമ്പയിന്റെ ഭാഗമായുള്ള സമൂഹം, സംസ്കാരം ആദർശം എന്ന പ്രമേയത്തിൽ അധിഷ്ഠിതമായാണ് സമ്മേളനം നടക്കുക. കഴിഞ്ഞ 40 വർഷമായി ഖത്തറിലെ സാമൂഹ്യ സാംസ്കാരിക ജീവ കാരുണ്യ രംഗത്ത് കാര്യമായ ഇടപെടൽ നടത്തിക്കൊണ്ടിരിക്കുന്ന കെഎംസിസി കൊണ്ടോട്ടി മണ്ഡലം കമ്മറ്റിയുടെ നാല്പതാം വാർഷിക സമ്മേളനത്തിൽ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി, ടിവി ഇബ്രാഹിം എം,എൽ,എ, പാറക്കൽ അബ്ദുല്ല എന്നിവർ സംബന്ധിക്കും, രൂപീകരണ കാലം തൊട്ട് സംഘടനയുടെ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകിയ മുൻകാല ഭാരവാഹികളെ സമ്മേളനത്തിൽ ആദരിക്കും. കലാ വിരുന്ന്, പ്രതിഭാസംഗമം എന്നിവയുമുണ്ടാകും
നാല്പതാം വാർഷികത്തിന്റെ പോസ്റ്റർ പ്രകാശം കെഎംസിസി ഖത്തർ ജനറൽ സെക്രട്ടറി സലിം നാലകത്ത് നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് അബ്ദുൽ ജലീൽ പള്ളിക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന ട്രഷറർ ഹുസൈൻ, കെഎംസിസി ഭാരവാഹികളായ സിദ്ധീഖ് വാഴക്കാട്, അലി മൊറയൂർ, അബ്ദുൽ അക്ബർ വെങ്ങാശ്ശേരി, റഫീഖ് പള്ളിയാളി, മെഹബൂബ് നാലകത്ത്, അബ്ദുൽ ജബ്ബാർ പാലക്കൽ, മജീദ് തവനൂർ എന്നവർ സംബന്ധിച്ചു. അബ്ദുൽ റഊഫ് കൊണ്ടോട്ടി, കോയ കോടങ്ങാട് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ജനറൽ സെക്രട്ടറി ഷമീർ മണ്ണറോട്ട് സ്വാഗതവും ട്രഷറർ ഖമറുദ്ധീൻ ഒളവട്ടൂർ നന്ദിയും പറഞ്ഞു
![]()
