ജുബൈൽ :രോഗത്താലും സാമ്പത്തിക ബുദ്ധിമുട്ടിലുമായ മലയാളിക്ക് സഹായവുമായി
ജുബൈൽ മലയാളി സമാജജം പ്രവർത്തകർ.ദമ്മാമിലെ ജീവകാരുണ്യ പ്രവർത്തകനായ നാസ് വക്കം അറിയിച്ചതിനെ തുടർന്നാണ് സമാജം പ്രവർത്തർ ഈ വിഷയത്തിൽ ഇടപെട്ടത്.
ഹെൽപ് ഡെസ്ക് കൺവീനറും പൊതുപ്രവർത്തകനുമായ രാജേഷ് കായംകുളം, ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ എന്നിവർ നേരിട്ട് സ്ഥലം സന്ദർശിച്ച് അവസ്ഥ വിലയിരുത്തി. ഇക്കാര്യത്തെക്കുറിച്ചുള്ള വിവരങ്ങൾ അടിയന്തരമായി സമാജാംഗങ്ങളുമായി പങ്കുവച്ച ശേഷം ആവശ്യമായ സാധനങ്ങൾ ഉടൻ ഷാജഹാൻ പൊടിക്കട ആ സഹോദരന്റെ റൂമിലേക്ക് എത്തിച്ചു.
മൂന്നു മാസമായി കുടിശ്ശികയായിരുന്ന റൂം വാടക അടയ്ക്കുന്നതിനായി ഒരു ആഴ്ച സമയം ചോദിച്ചു ആ തുക സമാഹരിച്ചു.
ഒരു കാലു മുറിക്കേണ്ടി വന്ന മലയാളിക്ക് സമാജം ഭാവി ചികിത്സക്കായി സമാഹരിച്ച തുക സമാജത്തിന്റെ രക്ഷാധികാരിയായ മൂസാ അറക്കലും വൈസ് പ്രസിഡന്റ് എബി ജോൺ ചെറുവക്കലും ഹെൽപ് ഡെസ്ക് കൺവീനർ രാജേഷ് കായംകുളത്തിനും കൈമാറി. തുടർന്ന്, ബൈജു അഞ്ചൽ,എബി ജോൺ, നസ്സാറുദീൻ, എന്നിവർ ചേർന്ന് സഹായ തുക നേരിട്ട് റൂമിൽ എത്തിച്ച് കൈമാറി.
സമാജത്തിന്റെ എക്സിക്യൂട്ടീവ് അംഗങ്ങളായ ഷഫീക് താനൂർ, അഷറഫ് നിലമേൽ, നസ്സാറുദീൻ പുനലൂർ, കുമാർ എന്നിവരും ഈ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനവും പിന്തുണയും നൽകി.
![]()
