തിരുവനന്തപുരം: സിനിമാ – സീരിയല്‍ നടന് ദിലീപ് ശങ്കറിനെ തിരുവനന്തപുരത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളത്തുകാരനായ ദിലീപ് ശങ്കര്‍ സീരിയല്‍ ഷൂട്ടിങ്ങിന് വേണ്ടിയാണ് തിരുവനന്തപുരത്തെത്തിയത്. മുറിയില്‍ നിന്ന് ദുര്‍ഗന്ധം വരുന്നതായി ശ്രദ്ധയില്‍പെട്ടതോടെ ജീവനക്കാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. തുറന്ന് നോക്കിയപ്പോഴാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
നോര്‍ത്ത് 24 കാതം, ചാപ്പാ കുരിശ് തുടങ്ങി നിരവധി സിനിമകളിലും അമ്മയറിയാതെ, പഞ്ചാഗ്നി തുടങ്ങി നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
![]()
