തിരുവനന്തപുരം: അന്താരാഷ്ട്ര പുസ്തകൊത്സവവുമായി ബന്ധപ്പെട്ട് നിയമസഭ സ്പീക്കർ എ എൻ ഷംസീർ സാമൂഹിക മാധ്യമങ്ങളിൽ ചെയ്ത പോസ്റ്റ് വൈറലാകുന്നു. നിയമസഭയിലെ പുസ്തകോത്സവത്തിന്റെ ഒരുക്കങ്ങള്‍ കാണിക്കുന്ന ഒരു റീല്‍ വീഡിയോയാണ് സ്പീക്കര്‍ അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പുറത്ത് വിട്ടത്.
യുവാക്കളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ന്യൂജനറേഷന് വാക്കുകള്‍ ഉപയോഗിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റ് തയ്യാറാക്കിയിട്ടുള്ളത് എന്നാണ് വിലയിരുത്തല്‍.
ആര്‍ക്കും കടന്നുവരാം
ജനുവരി 7 മുതല്‍ 13 വരെ നടക്കുന്ന നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിലേക്ക് ആളുകളെ ക്ഷണിച്ചു കൊണ്ടും, യാതൊരു നിയന്ത്രണവും കൂടാതെ നിയമസഭയുടെ അകത്തളങ്ങളിലേയ്ക്ക് ആളുകള്‍ക്ക് കയറാം എന്ന പ്രഖ്യാപനവുമായാണ് നിയമസഭാ സ്പീക്കര്‍ എ. എന്‍ ഷംസീറിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ഇതിനകം സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘ഹലോ ഗയ്സ്….
ഉത്സവ വൈബിലേക്ക് നിയമസഭ ഒരുങ്ങുകയാണ്…
ഉത്സവമാണ്…
കലാ സാംസ്കാരിക നമ്മേളനങ്ങളുടെ, നിറവാര്‍ന്ന വര്‍ണ്ണ ഘോഷങ്ങളുടെ, വായനയുടെ, വാദ മുഖങ്ങളുടെ എല്ലാം സംഗമിക്കുന്ന ഉത്സവ കാലമാണ് …
ഇനിയും നിയമസഭ കാണാത്തവര്‍ക്ക് ഒരു തടസ്സവുമില്ലാതെ സഭാ ഗേറ്റിനകത്തേക്ക് 7 മുതല്‍ 13 വരെ നിങ്ങള്‍ക്കും കയറാം….
![]()
