റിയാദ് :റിയാദിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാനിധ്യമായ തൃശൂർ ജില്ല പ്രവാസി കൂട്ടായ്മ കലണ്ടർ പ്രകാശനം ചെയ്തു.
കൂട്ടായ്മയുടെ ഈ വർഷത്തെ കലണ്ടർ (2025 ) പ്രകാശനം റിയാദ് മലസ് ചെറീസ് ഹാളിൽ നടന്ന ചടങ്ങിൽ സെൻട്രൽ കമ്മറ്റി അംഗവും കലണ്ടർ സ്പോൺസർ കൂടിയായ ഡേവിഡ് മാങ്ങൻ ജീവ കാരുണ്യ കൺവീനർ രാജു തൃശൂരിന് നൽകിയാണ് പ്രകാശനം ചെയ്തത്.
സെൻട്രൽ കമ്മറ്റി പ്രസിഡന്റ് രാധാകൃഷ്ണൻ കലവൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റുമാരായ സൊനറ്റ് കൊടകര , ബാബു നിസാർ , കേന്ദ്രകമ്മറ്റി സെക്രട്ടറിമാരായ ജിജു വേലായുധൻ , ബാബു രാമചന്ദ്രൻ , സിസി അംഗങ്ങളായ സുധാകരൻ ചാവക്കാട് , റസാഖ് ചാവക്കാട് , ഷാജി കൊടുങ്ങല്ലൂർ ,ലിനോ മുട്ടത്ത് ,കുമാർ കിള്ളിമംഗലം , അനിൽ കുന്നംകുളം , ജമാൽ പൊട്ടിച്ചിറ , രഘു നന്ദൻ , ശശി ചേലക്കര എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . സെൻട്രൽ കമ്മറ്റി അംഗങ്ങളായ ജയരാജ് വടക്കേകാട് , ജവാദ് അബ്ദുല്ല , സുനിൽ കൊടകര, രതീഷ് രാമപറമ്പിൽ , സോണി പാറക്കൽ , ബാബു വർഗീസ്, ധനരാജ് കിള്ളി മംഗലം , ആൽബിൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
സെൻട്രൽ കമ്മറ്റി സെക്രട്ടറി സഗീർ അന്തരത്തറ സ്വാഗതവും സെൻട്രൽ കമ്മറ്റി ട്രഷറർ അനിൽ മാളിയേക്കൽ നന്ദിയും പറഞ്ഞു .
![]()
