ജിദ്ദ: കെ എം സി സി ജിദ്ദ സെൻട്രൽ കമ്മിറ്റി കലാ സാംസ്കാരികവേദി സംസ്കൃതി എം ടി അനുസ്മരണം സംഘടിപ്പിച്ചു.
ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി സെക്രട്ടറി ശിഹാബ് താമരക്കുളത്തിന്റെ അധ്യക്ഷതയിൽ സൗദി നാഷണൽ കെഎംസിസി സെക്രട്ടറി നാസർ വെളിയംകോട് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രമുഖ എഴുത്തുകാരനും, മാധ്യമപ്രവർത്തകനുമായ ഹസൻ ചെറുപ്പ അനുസ്മരണ പ്രഭാഷണം നടത്തി.
ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡണ്ട് സി കെ റസാഖ് മാസ്റ്റർ, ട്രഷറർ വി.പി അബ്ദുറഹ്മാൻ സാഹിബ്, ഭാരവാഹികളായ നാസർ മച്ചിങ്ങൽ, അഷ്റഫ് താഴെക്കോട്, സുബൈർ വട്ടോളി, ലത്തീഫ് വയനാട്, എന്നിവർ സംസാരിച്ചു.
സംസ്കൃതി കൺവീനർ ശിഹാബ് കണ്ണമംഗലം സ്വാഗതവും, സലീം മുണ്ടേരി നന്ദിയും പറഞ്ഞു.
![]()
