ജിദ്ദ: മലയാള സാഹിത്യ ലോകത്തെ അക്ഷര സാഗരം എം.ടിയുടെ വിട പറയലിലൂടെ വലിയൊരു ശൂന്യതയാണ് സാഹിത്യ ലോകത്ത് സംജാതമായിരിക്കുന്നതെന്ന് ജിദ്ദ തിരുവിതാംകൂർ അസ്സോസിയേഷൻ.
തൻ്റെ രചനാ വൈഭവം കൊണ്ട് മലയാള സാഹിത്യലോകത്തും ചലച്ചിത്ര ലോകത്തും തൻ്റേതായ ഇടവും കാലവും സൃഷ്ടിച്ച എം.ടിയ്ക്ക് ജിദ്ദ തിരുവിതാംകൂർ അസ്സോസിയേഷൻ ബാഷ്പാഞ്ജലികൾ അർപ്പിച്ചു.
ആഴത്തിലുള്ള അറിവും ചരിത്രവും പുരാണേതിഹാസങ്ങളും തൻ്റെ കൃതികളിൽ സമഞ്ജസമായി സമ്മേളിപ്പിക്കുമ്പോഴും അർത്ഥഗർഭമായ മൗനത്തിലൂടെയും എം.ടി സംവദിക്കുകയും വായിപ്പിക്കുകയും ചെയ്തുവെന്ന് ജിദ്ദ തിരുവിതാംകൂർ അസ്സോസിയേഷൻ അനുസ്മരണക്കുറിപ്പിൽ പ്രസിഡണ്ട് അലിതേക്കുതോട്അറിയിച്ചു.
![]()
