സൗദി അറേബ്യ: 2024 അവസാനിക്കുമ്പോൾ, “ഇയർ എൻഡ് ക്ലിയറൻസ് 2024” എന്ന മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ഓഫർ നൽകി ഷോപ്പർമാരെ ആനന്ദിപ്പിക്കാൻ ഒരുങ്ങുകയാണ് സൗദി അറേബ്യയിലെ ലുലു ഹൈപ്പർമാർക്കറ്റുകൾ. 2024 ഡിസംബർ 29 മുതൽ 31 വരെയാണ് ഈ ഓഫർ ലഭ്യമാകുക. സൗദി അറേബ്യയിലെ എല്ലാ ലുലു ഔട്ട്ലെറ്റുകളിലും ഈ ഓഫർ ലഭ്യമാകും. ലുലുവിന്റെ എല്ലാ ഡിപ്പാർട്മെന്റുകളിലും ഉത്പന്നങ്ങൾക്ക് അതിശയിപ്പിക്കുന്ന വിലക്കുറവും കൂടാതെ മറ്റ് എക്സ്ക്ലൂസീവ് ഓഫറുകളും ഈ പ്രൊമോഷൻ വാഗ്ദാനം ചെയ്യുന്നു. ഫ്രഷ് ഉത്പന്നങ്ങൾ, പലചരക്ക്, ഫാഷൻ, ഇലക്ട്രോണിക്സ്, വീട്ടിലെ മറ്റ് അവശ്യസാധനങ്ങൾ മുതൽ ആരോഗ്യ – സൗന്ദര്യ ഉൽപന്നങ്ങൾ വരെ, ഉപഭോക്താക്കൾക്ക് ആവശ്യമുള്ള എല്ലാ ഉത്പന്നങ്ങൾക്കും വമ്പിച്ച കിഴിവുകൾ ആണ് ലുലു വാഗ്ദാനം ചെയ്യുന്നത്. 2024 അവസാനിക്കുന്നതിനു മുൻപായി ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഓഫറുകളോടെ കുറഞ്ഞ വിലയിൽ ഷോപ്പ് ചെയ്യാനുള്ള അവസരമാണ് 3 ദിവസത്തെ ഇയർ എൻഡ് ക്ലിയറൻസ് 2024 ലൂടെ ലുലു ഒരുക്കുന്നത്.
പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് സമാനതകളില്ലാത്ത ഷോപ്പിംഗ് അനുഭവം ലഭ്യമാക്കുക എന്നതാണ് ഈ പ്രൊമോഷനിലൂടെ ലുലു ലക്ഷ്യമിടുന്നത്. അസാധാരണമായ വിലക്കുറവോടെ നിങ്ങളുടെ പ്രിയപ്പെട്ടവ സ്വന്തമാക്കാനുള്ള ഈ വർഷത്തെ അവസാന അവസരം പരമാവധി കസ്റ്റമേഴ്സ് ആസ്വദിക്കുമെന്നാണ് പ്രതീഷിക്കുന്നതെന്ന് ലുലു മാനേജ്മന്റ് പറഞ്ഞു.
![]()
