ദോഹ : ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് ഖത്തർ ഇൻകാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി ‘മുഹബ്ബത്ത് കീ ഉത്സവ്‘ തിങ്ങിനിറഞ്ഞ ഐ സി സി അശോക ഹാളിൽ വെച്ച് നടത്തി. പരിപാടിയുടെ സമാപന സമ്മേളനം കെ പി സി സി വർക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ധിഖ് എം എൽ എ ഉൽഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. കെ പ്രവീൺകുമാർ മുഖ്യ പ്രഭാഷണം നടത്തി. ഇൻകാസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് വിപിൻ മേപ്പയ്യൂർ അധ്യക്ഷത വഹിച്ചു. ഐസിസി പ്രസിഡന്റ് എ പി മണികണ്ഠൻ , ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, സീനിയർ ഇൻകാസ് നേതാക്കളായ കെ കെ ഉസ്മാൻ, സിദ്ധിഖ് പുറായിൽ, അൻവർ സാദത്ത്, ബഷീർ തൂവാരിക്കൽ, അഷ്റഫ് വടകര, അബ്ബാസ് സി വി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദലി വാണിമേൽ സ്വാഗതവും ജില്ലാ ട്രഷറർ ഹരീഷ് കുമാർ നന്ദിയും പറഞ്ഞു. ജില്ലാ കമ്മിറ്റി ഭാരവാഹികളായ അസീസ് പുറായിൽ, ഗഫൂർ ബാലുശ്ശേരി, നജീബ് വടകര, നബീൽ വാണിമേൽ, അൽത്താഫ് ഓക്കെ, സൗബിൻ ഇലഞ്ഞിക്കൽ, ഷാഹിദ് വിപി, റഹീം കൊടുവള്ളി, ഷംസു വേളൂർ, വനിതാ വിംഗ് പ്രവർത്തകർ, മണ്ഡലം കമ്മിറ്റികളിലെ നേതാക്കൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
പ്രവർത്തകർക്കായി വിവിധ വിഷയങ്ങളിൽ നടന്ന പഠന ക്യാമ്പിൽ സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസക്തി എന്ന വിഷയത്തിൽ അഡ്വ. ടി സിദ്ധിഖ് എം എൽ എയും പ്രവാസികളും സാമ്പത്തിക അച്ചടക്കവും എന്ന വിഷയത്തിൽ മുഹമ്മദ് ഷബീബും ക്ലാസുകൾ അവതരിപ്പിച്ചു. നാട്ടിലെയും ഖത്തറിലെയും കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച വിവിധങ്ങളായ പരിപാടികൾ കൾച്ചറൽ പ്രോഗ്രാമിന് മാറ്റുകൂട്ടി. ഉച്ചയ്ക്ക് ഒരു മണി മുതൽ രാത്രി 10 മണി വരെ നീണ്ടു നിന്ന പരിപാടി, മുഹബ്ബത്ത് കി ഉത്സവ് എന്ന അതിന്റെ പേര് അന്വർത്ഥമാക്കുന്ന തരത്തിൽ അവതരണത്തിലും കാര്യപരിപാടികളിലും മികച്ചു നിന്നു.
![]()
