കായംകുളം :ധാർമിക വിദ്യാഭ്യാസത്തിൽ ഊന്നിയ പ്ലസ് വൺ പ്ലസ് ടു പഠനവും, നീറ്റ്, സിയുഇടി തുടങ്ങിയ വിവിധ മത്സര പരീക്ഷകൾക്കുള്ള പരിശീലനവും നൽകുന്ന തെക്കൻ കേരളത്തിൽ വനിതകൾക്ക് മാത്രമായുള്ള പ്രഥമ നീറ്റ് ഇൻറഗ്രേറ്റഡ് ക്യാമ്പസായ കായംകുളം ഏദൻ ഗാർഡൻ ഇൻ്റഗ്രേറ്റഡ് ഗേൾസ് ക്യാമ്പസിൻ്റെ നേതൃത്വത്തിൽ കോൺവൊക്കേഷൻ സംഘടിപ്പിച്ചു. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ പ്ലസ്ടുവിനൊപ്പം മതപഠനവും വിജയകരമായി പൂർത്തീകരിച്ച വിദ്യാർത്ഥിനികളുടെ കോൺവൊക്കേഷൻ സംഘടിപ്പിച്ചത്. ഇതുവരെ ഈ ക്യാമ്പസിൽ 100% വിജയത്തോടൊപ്പം ഉന്നത ഗ്രേസും വാങ്ങിയാണ് വിദ്യാർത്ഥിനികൾ ക്യാമ്പസിൽ നിന്നും പടിയിറങ്ങിയത്. രണ്ടു സെഷനുകളിലായി നടന്ന കോൺവൊക്കേഷൻ പ്രോഗ്രാമിൽ രാവിലെ വെഫി കരിയർ കൗൺസിലർ മുഹമ്മദ് ഹുസൈൻ വിദ്യാർത്ഥിനികൾക്ക് ഉപരിപഠനത്തിന് തിരഞ്ഞെടുക്കേണ്ട വിവിധ കോഴ്സുകളൈപ്പറ്റിയുള്ള മാർഗ്ഗനിർദ്ദേശ്ശങ്ങൾ നല്കി. തുടർന്ന് സ്ഥാപനത്തിൻ്റെ ചെയർമാൻ ഷൗക്കത്ത് നഈമി അൽബുഖാരി ഉസ്താദ് ഏദൻ ഗാർഡൻ്റെ വിഷൻ അവതരിപ്പിച്ചു.
ഡയറക്ടർമാരായ അബ്ദുൽ സലാം സഖാഫി, അബ്ദുൽ റഷീദ്, സിറാജുദീൻ ഖുഖാരി ഉസ്താദ് , അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഖലീൽ റഹ്മാൻ എന്നിവർ സംസാരിച്ചു. ഉച്ചക്ക് ശേഷം നടന്ന കൊൺ വൊക്കേഷൻ സെറിമണി സംസ്ഥാന വിവരാവകാശ കമ്മീഷ്ണർ ഡോ.എ അബ്ദുൽ ഹക്കീം ഉത്ഘാടനം ചെയ്തു. നീറ്റ് 2025 ൻ്റെ ക്രാഷ് കോഴ്സ് കായംകുളം മുനിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാമില അനിമോൻ ഉദ്ഘാടനം ചെയ്തു. തുടർന്നു സമസ്ത കേന്ദ്ര മുഷാവറ അംഗം എ ത്വാഹ മുസ്ലിയാർ 2025 ലേക്കുള്ള +1 അഡ്മിഷൻ ഉദ്ഘാടനം ചെയ്തു.
മുൻസിപ്പൽ വാർഡ് കൗൺസിലർ മാരായ അൻഷാദ് വാഹിദ് പേരൻ്റ്സ് ആപ്പും, എ.ജെ. ഷാജഹാൻ പ്രൊമോ വീഡിയോയും, ഷാമില അനിമോൻ NEET 2025 ക്രാഷ് കോഴ്സും ഉദ്ഘാടനം ചെയ്തു. മുൻ കേരള ഹജ്ജ് കമ്മിറ്റി ചെയർമാനും ദക്ഷിണ കേരള ജം ഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമായ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി സ്റ്റുഡെൻ്റ്സ് ആപ്പ് ഉദ്ഘാടനം ചെയ്തു. ഏദൻ ഗാർഡൻ NEET വിഭാഗം പ്രിൻസിപ്പൽ സാജിദ് ഹുസൈൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഏദൻ -ഹാദിയ വിഭാഗം പ്രിൻസിപ്പൽ ജുനൈദ് ബുഖാരി നന്ദി പറഞ്ഞു.
![]()
