ജിദ്ദ: ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ 2024 – 2026 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികളായി അബ്ബാസ് ചെമ്പന്‍(പ്രസിഡന്റ് ), ശിഹാബ് സലഫി എടക്കര, മുഹമ്മദ് അമീന്(വൈസ് പ്രസിഡന്റ് ),മുഹമ്മദ് നൂരിഷാ വള്ളിക്കുന്ന്(ജനറല്‍ സെക്രട്ടറി), ഷാഫി മജീദ്, നൗഫല്‍ കരുവാരക്കുണ്ട്(സെക്രട്ടറി), അബ്ദുല്‍ ഗഫൂര്‍ ചുണ്ടക്കാടന്‍(ട്രഷറര്‍) എന്നിവരെയും ഉപദേശക സമിതി അംഗങ്ങളായി മുസ്തഫ ദേവര്‍ശോല, അഷ്റഫ് കാലിക്കറ്റ്, നയീം മോങ്ങം എന്നിവരെയും വാര്‍ഷിക ജനറല്‍ബോഡി തെരെഞ്ഞെടുത്തു.
ആഷിഖ് മഞ്ചേരി, ഷംസുദ്ദീന് വണ്ടൂര്‍, അന്‍ഷദ് എന്നിവര്‍ ജനറല്‍ ബോഡിയില്‍ പങ്കെടുത്ത് സംസാരിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങള്‍ രണ്ടുവര്‍ഷക്കാലത്തെ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.
പുതിയ കാലയളവിലേക്കുള്ള സബ് കമ്മിറ്റി കണ്‍വീനര്‍മാരെയും അസിസ്റ്റന്റ് കണ്വീറന്മാരെയും പിന്നീട് നടന്ന പുതിയ ഭാരവാഹികളുടെ യോഗത്തില്‍ തെരഞ്ഞെടുത്തു. ദഅവാ : നയീം മോങ്ങം, ഷഫീഖ് കുട്ടേരി. മദ്രസ/തഹ്ഫീളുല്‍ ഖുര്‍ആന്‍: നൗഫല്‍ കരുവാരക്കുണ്ട്, അബ്ദുല്‍ സലീം കൂട്ടിലങ്ങാടി.നിച്ച് ഓഫ് ട്രൂത്ത് : ഷാഫി മജീദ്, അബ്ദുല്‍ റഹ്മാന് വളപുരം. ലേണ്‍ ദി ഖുര്‍ആന്‍: അബ്ദുറഹ്മാന് വളപുരം, റഊഫ് കോട്ടക്കല്‍. പബ്ലിക്കേഷന്‍സ് & ലൈബ്രറി: മുഹിയദ്ധീന്‍ താപ്പി, സുബൈര്‍ എടവണ്ണ. ഓഡിയോ & വീഡിയോ: സാജിദ് വളപ്പാറ, അല്‍ത്താഫ് മമ്പാട്. ഐടി ആന്‍ഡ് സോഷ്യല്‍ മീഡിയ: ശരീഫ് ദേവര്‍ശോല, അബ്ദുറഹ്മാന് വളപുരം. മെയിന്റനന്‍സ്: മുഹമ്മദ്കുട്ടി നാട്ടുക്കല്‍, അബ്ദുല്‍ ഹമീദ് ഏലംകുളം. പ്രസ്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍: സിയാദ് തിരൂരങ്ങാടി, നജീബ് കാരാട്ട്. റിസപ്ഷന്: സുബൈര്‍ ചെറുകോട്, അബ്ദുല്‍ ഹമീദ് ഏലംകുളം. ട്രാന്സ്പോര്ട്ടേഷന്: ഷെഫീഖ് കുട്ടേരി, അഷ്റഫ് ഏലംകുളം. എംപ്ലോയ്മെന്റ് ആന്‍ഡ് മാരേജ് : സുബൈര്‍ എടവണ്ണ, മുഹമ്മദലി കരിപറമ്പ്. സോഷ്യല്‍ വെല്‍ഫെയര്‍ ആന്‍ഡ് സക്കാത്ത്: ഫജറുല്‍ ഹഖ്, ബഷീര്‍ മുക്കം. ഹജ്ജ് ഉംറ മദീന സിയാറ : ഫിറോസ് കൊയിലാണ്ടി, അല്‍ത്താഫ് മമ്പാട് .പബ്ലിക് റിലേഷന്‍: അഷ്റഫ് കാലിക്കറ്റ് , ഫൈസല്‍ ബാബു തിരൂര്‍. വളണ്ടിയര്‍ വിംഗ്: നജീബ് കാരാട്ട്, ഫജറുല്‍ ഹഖ്.
ഇതിനുപുറമേ മറ്റ് ഉത്തരവാദിത്വങ്ങള്‍ക്ക് കൂടി ഉള്ള ഇന്ചാര്ജ്മാരെയും തെരഞ്ഞെടുത്തു. മെമ്പര്‍ഷിപ്പ് : നൗഫല്‍ കരുവാരക്കുണ്ട്. ലേഡീസ് വിങ് :ഷാഫി മജീദ്. ന്യൂ പ്രോജക്ട് : മുസ്തഫ ദേവര്‍ശോല. അല്‍ ഫിത്റ : ശിഹാബ് സലഫി എടക്കര. ഓവറോള്‍ ഐടി ആന്‍ഡ് മീഡിയ: മുഹമ്മദ് അമീന്. പബ്ലിസിറ്റി: നയീം മോങ്ങം.
പ്രവാചകന്മാര് ആദ്യം പ്രബോധനം ചെയ്തത് ഏകദൈവ വിശ്വാസമാണെന്നും തൗഹീദിന് ഏറ്റവും പ്രാധാന്യം നല്‍കിയും പ്രമാണങ്ങളില്‍ നിന്ന് വ്യതിചലിക്കാതേയും ജിദ്ദാ പ്രവാസികള്‍ക്കിടയില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് പുതിയ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
![]()
