ആലപ്പുഴ: ആറാട്ടുപുഴയിൽ വയോധികയെ തെരുവുനായ കടിച്ചുകൊന്നു. തകഴി അരയൻചിറ സ്വദേശി കാർത്ത്യായനി (88) ആണ് തെരുവു നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വൈകിട്ട് നാലരയോടെയാണ് സംഭവമുണ്ടായത്. മകൻ പ്രകാശന്റെ വീട്ടിലെത്തിയതായിരുന്നു കാർത്ത്യായനി. മകനും പേരക്കുട്ടികളും പുറത്ത് പോയ സമയത്താണ് തെരുവ് നായ ആക്രമണമുണ്ടായത്. മകന്റെ ഭാര്യ വീട്ടിൽ ഉണ്ടായിരുന്നു.
എന്നാൽ അവർ കാണുമ്പോഴേക്കും നായ കാർത്ത്യായനിയമ്മയെ കടിച്ചുകുടഞ്ഞിരുന്നുവെന്നാണ് പറയുന്നത്. മുഖംമുഴുവൻ ചോരയുമായി കാർത്ത്യായനി അമ്മ മുറ്റത്ത് വീണ് കിടക്കുന്നതാണ് കാണുന്നത്. മുഖം പൂർണ്ണമായും നായ കടിച്ചെടുത്ത നിലയിലാണ്. കണ്ണുകളും നഷ്ടപെട്ടു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. .
![]()
