റിപ്പോർട്ട് : അബ്ദുൽ റഊഫ് കൊണ്ടോട്ടി,ഖത്തർ
റിയാദ് :പ്രവാസികൾക്കായി കേരള സർക്കാറിൻ്റെ മുപ്പത്തി അഞ്ചോളം വകുപ്പുകളുടെ സേവനങ്ങൾ ഏകജാലക സംവിധാനത്തിലൂടെ നടപ്പിലാക്കാൻ ഒരുങ്ങുന്നു സർക്കാർ.
നാലാം ലോക കേരള സഭയുടെ ഭാഗമായി പ്രവാസികൾക്കായി ആരംഭിച്ച ലോക കേരളം പോർട്ടൽ വഴിയാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്.
ഈ സംവിധാനം നിലവിൽ വരുന്നതോടെ പ്രവാസികൾക്ക് വിദേശങ്ങളിൽ നിന്നും നാട്ടിൽ നിന്നും പല സേവനങ്ങളും എളുപ്പത്തിലും സുതാര്യമായും ലഭ്യമാവുമെന്ന് പ്രതീക്ഷിക്കുന്നു.
ലോക കേരളം പോർട്ടലിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഖത്തറിലെ സംഘടനാ നേതാക്കൾക്കായി സംഘടിപ്പിച്ച ഓൺലൈൻ ശിൽപശാലയിൽ നോർക്കാ -റൂട്സ് സി.ഇ.ഒ അജിത് കൊളശ്ശേരിയാണ് ഇക്കാര്യം അറിയിച്ചത്.
പ്രവാസികൾക്കായുള്ള റവന്യൂ വകുപ്പ് ഏർപ്പെടുത്തിട്ടുള്ള പ്രവാസി മിത്രം പോർട്ടലിനും നല്ല പ്രതികരണമാണ് ലഭിക്കുന്നത്.
![]()
