കായംകുളം: പാർലമെന്റിൽ ഡോ.ബി.ആർ. അംബേദ്കറെ അപമാനിച്ച അമിത് ഷാ രാജിവെക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി കായംകുളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഓ.എൻ.കെ. ജംഗ്ഷനിൽ നടന്ന പ്രതിഷേധ ധർണ വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് നാസർ ആറാട്ടുപുഴ ഉദ്ഘാടനം ചെയ്തു. ബാബാസാഹേബ് അംബേദ്കറിനെതിരായ അധിക്ഷേപം ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾക്കും സാമൂഹിക സമാധാനത്തിനും നേരെയുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. ജവഹർലാൽ നെഹ്റു മുതൽ അംബേദ്കറും ആസാദ് അടക്കമുള്ളവരെയും സ്വാതന്ത്ര്യ സമര ത്തിൽ പങ്കെടുത്ത അസംഖ്യം സേനാനികളെയും അതിനുമുമ്പ് രാജ്യം ഭരിച്ച ഭരണാധികാരികളെയും അവരുടെ നയങ്ങളെയും ചരിത്രത്തിൽ തുടച്ചുമാറ്റാനുള്ള സംഘപരിവാർ ശ്രമങ്ങളെ രാജ്യം ചെറുപ്പിക്കണമെന്ന് ചെറുത്തു തോൽപ്പിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു
ജില്ലാ സെകട്ടറി അൻസാദ് അമ്പഴ ,ജില്ല കമ്മിറ്റിയംഗം കെ.എ വാഹിദ് മാസ്റ്റർ മണ്ഡലം പ്രസിഡന്റ് മുബീർ . എസ്. ഓടനാട്, മണ്ഡലം കമ്മറ്റിയംഗങ്ങളായ മഹമൂദ് മേനാന്തറ, അനസ് പുതുവന, അഷ്റഫ് കാവേരി, ഫസീല, ആയിഷ മുജീബ് അമൻ പടിപ്പുരയ്ക്കൽ സക്കീർ ഹുസൈൻ പൊന്നാരം, മുഹമ്മദ് കുഞ്ഞ്, റാഷിദ് ഓടനാട്, എന്നിവർ സംസാരിച്ചു
![]()
