ജിദ്ദ: ജിദ്ദ നവോദയ ഖാലിദ് ബിന്‍ വലീദ് ഏരിയ കണ്വെന്ഷന് നവോദയ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് കിസ്മത്ത് മമ്പാട് ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് ജിജോ അങ്കമാലി അധ്യക്ഷത വഹിച്ചു. സാന്റി മാത്യു, മനീഷ് തമ്പാന് എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി മുനീര്‍ പാണ്ടിക്കാട് ഏരിയ പ്രവര്‍ത്തന റിപ്പോര്‍ട്ടും കേന്ദ്ര കമ്മിറ്റി ട്രഷറര്‍ സിഎം അബ്ദുറഹ്മാന് സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
നാന്നൂറില്‍ അധികം മനുഷ്യജീവനുകള്‍ അപഹരിക്കപ്പെട്ട വയനാട് ചൂരല്‍ മല, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ഒരു രൂപ പോലും കേന്ദ്ര സഹായം അനുവദിക്കാത്ത കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണനക്കെതിരെ കണ്വെന്ഷന് പ്രമേയത്തിലൂടെ പ്രതിഷേധിച്ചു.
മോഡി സര്‍ക്കാര്‍ നടപ്പാക്കാനിരിക്കുന്ന ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നയം രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെയും ജനാധിപത്യത്തെയും തകര്‍ക്കുമെന്നും നയം നടപ്പിലാക്കാനുള്ള ആസൂത്രിത നീക്കങ്ങളെ ചെറുക്കണമെന്നും കണ്വെന്ഷന് മറ്റൊരു പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ധന്യ എല്‍ദോ, നീനു വിവേക് എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.
![]()
