റിയാദ് :പ്രവാസ ലോകത്ത് ജോലി തിരക്കുകൾ ക്കിടയിൽ ഉള്ള പൊതു പ്രവർത്തനത്തിന് സമയം കണ്ടെത്തുന്നത് മാതൃകാപരവും മാനസികമായി വളരെ സന്തോഷം നിറഞ്ഞതാണന്നും മലപ്പുറം ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി സഫീർ തിരൂർ അഭിപ്രായപ്പെട്ടു.റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് സംഘടിപ്പിച്ച “സാമൂഹ്യ സേവകർ സംഘടനയിൽ”എന്ന വളണ്ടിയർ മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ബത്ത അൽ നൂർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വെൽഫയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക് ആദ്യക്ഷത വഹിച്ചു. ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിൽ നിന്നും തിരഞ്ഞെടുത്ത വളണ്ടിയേഴ്സിനായി സംഘടിപ്പിച്ച ട്രെയിനിങ് ക്ലാസ്സിൽ ഷറഫു പുളിക്കൽ ക്ലാസ് എടുത്തു. ചടങ്ങിൽ വെൽഫെയർ വിംഗ് ജനറൽ കൺവീനർ റിയാസ് തിരൂർക്കാട് സ്വാഗതം പറഞ്ഞു,മീറ്റിൽ മലപ്പുറം ജില്ലാ കെ എം സി സി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട്,ജില്ലാ ട്രഷറർ മുനീർ വാഴക്കാട്,ഉമ്മർ അമാനത്ത്,ഇസ്മായിൽ പടിക്കൽ, ഇസ്ഹാഖ് താനൂർ,എന്നിവർ പ്രസംഗിച്ചു. കരീം അപ്പത്തിൽ ഖിറാഅത്തും നൗഫൽ തീരുർ നന്ദിയും പറഞ്ഞു.
![]()
