റിയാദ് :കെപിസിസി പ്രസിഡന്റിന്റെ നിർദ്ദേശ പ്രകാരം ഹൃസ്വ സന്ദർശനത്തിന് സൗദിയയിലെത്തിയ സൗദി ഒഐസിസി ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വ പഴകുളം മധു , പി എ സലിം എന്നിവരെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒഐസിസി സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ ഊഷ്മളമായ സ്വീകരണം നൽകി . ഒഐസിസി യുടെ സംഘടന സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സൗദിയിലെ എല്ലാ പ്രാവശ്യകളിലുമുള്ള ഒഐസിസി നേതാക്കന്മാരെയും പ്രവർത്തകരെയും നേരിട്ട് കണ്ടു വിവരങ്ങൾ ശേഖരിക്കുക എന്നുള്ളതാണ് ഈ സംദര്ശനത്തിന്റെ പ്രധാന ഉദ്ദേശം .ഒഐസിസി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് അബ്ദുള്ള വല്ലാഞ്ചിറയുടെ നേതൃത്വത്തിൽ ഒഐസിസി മിഡിൽ ഈസ്റ്റ് കൺവീനർ കുഞ്ഞി കുമ്പള , ഫൈസൽ ബഹസ്സൻ , സലിം കളക്കര ,നൗഫൽ പാലക്കാടൻ , നവാസ് വെള്ളിമാട്കുന്ന് ,റഷീദ് കൊളത്തറ, റസാഖ് പൂക്കോട്ടുംപാടം , ഷാജി സോണ , റഹ്മാൻ മുനമ്പത്ത് , സൈഫ് കായംകുളം, കെ കെ തോമസ്, സജീവ് വള്ളികുന്നം തുടങ്ങിയവർ ചേർന്നു സ്വീകരിച്ചു.
![]()
