റിയാദ് :ഓ ഐ സി സി യുടെ സൗദി അറേബ്യയിലെ സംഘടനാ നേതാക്കളെ നേരിൽ കാണുന്നതിനും സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റതും ശക്തമാക്കുന്നതിന്റെയും ഭാഗമായി സൗദി ഓ ഐ സി സി യുടെ ചുമതല വഹിക്കുന്ന കെ പി സി സി ജനറൽ സെക്രട്ടറിമാരാരായ അഡ്വ .പഴകുളം മധു ,പി .എ സലിം എന്നിവർ സൗദിയിൽ സന്ദർശനംനടത്തുന്നു.
ഡിസംബർ പതിനാറിന് തിങ്കളാഴ്ച റിയാദിൽ എത്തുന്ന നേതാക്കന്മാർ റിയാദ് , ജിദ്ദ , ദമ്മാം റീജിണൽകമ്മറ്റിയിലെ നേതാക്കന്മാരെയും പ്രവിശ്യയിലെ മുതിർന്ന സംഘടനാ നേതാക്കളെയും കണ്ടു ആശയവിനിമയം നടത്തും .ഓ ഐ സി സി യുടെ പ്രവർത്തനങ്ങൾ വിദേശ രാജ്യങ്ങളിൽ കൂടുതൽ വിശാലമാക്കുക എന്ന ലക്ഷ്യത്തോടെ കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻ .എം പി യുടെ നിർദ്ദേശം അനുസരിച്ചാണ് കെ പി സി സി നേതാക്കൾ സൗദിയിൽ എത്തുന്നത് എന്ന് സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല അറിയിച്ചു.ഒരാഴ്ചക്കാലത്തോളം കെ പി സി സി നേതാക്കൾ സൗദി യുടെ വിവിധ പ്രദേശങ്ങളിൽ റീജിനൽകമ്മറ്റികൾ സംഘടിപ്പിക്കുന്ന നേതൃ യോഗങ്ങളിൽ സംബന്ധിച്ച് പ്രവർത്തകരും നേതാക്കളുമായി ആശയവിനിമയം നടത്തി ഭാവി പരിപാടികൾക്ക് രൂപം നൽകും.
![]()
