റിയാദ് : റിയാദിൽ ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ റിയാദ് ഇന്ത്യൻ അസോസിയേഷൻ യൂണിറ്റുകളിലെ പ്രവർത്തകർക്കായി ഇന്റർ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. ഡിസംബർ 13 ന് റിയാദിലെ റയദ് പ്രോ കോർട്ട് ക്ലബ്ബിൽ സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റിൽ 16 ടീമുകൾ മാറ്റുരച്ചു.
റിയ ഭാരവാഹികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ടൂർണമെന്റിൽ ബത്ത യൂണിറ്റിലെ അബ്ദുല്‍ ലത്തീഫ്, മുനീര്‍ മൂസ ടീം ജേതാക്കളായി -രണ്ടാം സ്ഥാനം ബത്ത യൂണിറ്റിലെ തന്നെ മുഹമ്മദ് ജസീൽ, പ്രഷിൻ അലി ടീം കരസ്ഥമാക്കി. കലാസാംസ്കാരിക വിഭാഗം മഹേഷ് മുരളീധരന്, ഉമ്മർ കുട്ടി , ക്ളീറ്റസ് , റോഷന് തോമസ് എന്നിവർ ടൂർണമെന്റ് ഏകോപിപ്പിച്ചു. പ്രസിഡന്റ് മാധവന് സുന്ദർരാജ് ,അരുണ്‍ കുമരൻ എന്നിവര്‍ ചേര്‍ന്ന് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. രാജേഷ് രാമന്, നിഖില്‍ മോഹൻ മത്സരങ്ങള്‍ നിയന്ത്രിച്ചു.
റിയയുടെ മുതിർന്ന അംഗങ്ങളും കുടുബാംഗങ്ങളും ടൂർണമെന്റിൽ പങ്കെടുത്തു.
വിജയികൾക്ക് ബിജു ജോസഫ് , രാജേഷ് ഫ്രാന്‍സ്, കിഷോർ കുമാർ ,ഇസ്സക്കി, ജോസഫ്, അരുണ്‍ കുമരൻ എന്നിവർ സമ്മാനദാനം നിർവഹിച്ചു .
![]()
