തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/ സർക്കാർ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് ഈ അധ്യയന വർഷത്തേയ്ക്കുള്ള(2024-25) സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ്/ഹോസ്റ്റൽ സ്റ്റൈപ്പൻഡ് ( പുതുക്കൽ) ലഭിക്കുന്നതിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് അപേക്ഷ ക്ഷണിച്ചു. മുൻഅധ്യയനവർഷങ്ങളിൽ വിവിധ കോഴ്സുകൾക്ക് ( ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്സുകളിൽ) ചേർന്നവർക്കാണ്, ഇപ്പോൾ പുതുക്കൽ അപേക്ഷ സമർപ്പിക്കാൻ അവസരം നൽകിയിട്ടുള്ളത്.
മെറിറ്റ് സിറ്റിൽ അഡ്മിഷൻ ലഭിച്ച് സ്വാശ്രയ മെഡിക്കൽ കോളേജുകളിലും എഞ്ചിനിയറിംഗ് കോളേജുകളിലും റഗുലർ ആർട്ട്സ് & സയൻസ് കോളേജുകളിലും പഠനം തുടരുന്നവർക്ക് അപേക്ഷിക്കാം. കഴിഞ്ഞ വർഷം സ്കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികൾക്ക് മാത്രമാണ് പുതുക്കാൻ കഴിയുക. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി, ഡിസംബർ 30 ആണ്.
![]()
