അൽഖസ്സീം:സംഘബോധമാണ് നവോത്ഥാനമെന്നും പുതിയ കാലത്ത് മാനവത നേരിടുന്ന പ്രതിസന്ധികളെ പരിഹരിക്കാൻ നവോത്ഥാന കാഴ്ച്ചപ്പാടുകളെ വികസിപ്പിക്കുകയാണ് പരിഹാരമെന്നും ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് റിഹാസ് പുലാമന്തോൾ അഭിപ്രായപ്പെട്ടു. ‘സാമൂഹ്യ സുരക്ഷക്ക് ധാർമിക ജീവിതം’ എന്ന ക്യാമ്പയിന്റെ ഭാഗമായി
സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റെർ ബുറൈദ സംഘടിപ്പിച്ച സംഗമം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
കേരളീയ ചരിത്രത്തിൽ നവോത്ഥാന മുന്നേറ്റത്തിന് നേതൃത്വം നൽകിയ മഹാമനീഷികളുടെ ത്യാഗചരിതങ്ങളെ പുനരവതരിപ്പിക്കുക വഴി പ്രവർത്തകർക്ക് ഊർജം നൽകുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പ്രോഗ്രാം പ്രവർത്തകർക്ക് ഏറെ ആവേശമായി. ബുറൈദ സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രവർത്തകർക്ക് പ്രത്യേകമായി സംഘടിപ്പിച്ച പ്രോഗ്രാം സംഘാടനത്തിന്റെ സാധ്യതകളെ നവീകരിക്കാനുള്ള ചിന്താപരമായ ഉൾക്കാഴ്ച്ച നൽകുന്നതായിരുന്നു.
അബ്ദുൽ ലത്തീഫ് കൊട്ടിയത്തിന്റെ ഖിറാഅത്തോടെ ആരംഭിച്ച യോഗത്തിൽ ഹസ്ക്കർ ഓതായി അധ്യക്ഷത വഹിച്ചു. താജുദ്ധീൻ കണ്ണൂർ സ്വാഗതവും റിയാസ് വയനാട് നന്ദിയും പറഞ്ഞു.
![]()
