റിയാദ് : പ്രവാസമവസാനിപ്പിച്ചു പോകുന്ന ജാബിർ ടി സി ക്ക് പാണ്ടിക്കാട് പ്രവാസി സഹകരണ സംഘം യാത്രയയപ്പ് നൽകി.സഹകരണ സംഘത്തിന്റെ മുൻ പ്രസിഡന്റ് കൂടിയായ ജാബിർ മൂന്നര പതിറ്റാണ്ട് ആയി പ്രവാസ ജീവിതം നയിക്കുകയായിരുന്നു.
അക്ബർ വെള്ളുവങ്ങാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ അമീർ പട്ടണത്ത്, നാസർ സിഎം, ഇസ്മായിൽ വാലിൽ, മാനു മുസ്ലിയാരകത്ത്, കുട്ടി കൊടശ്ശേരി,മുനീർ ബാബു,ആസാദ് കക്കുളം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ഇല്യാസ് പീച്ചമണ്ണിൽ സ്വാഗതവും ഇഫ്ലുറഹ്മാൻ നന്ദിയും പറഞ്ഞു.
![]()
