റിയാദ്: സൗദി അറേബ്യ യിലെ അറിയപ്പെടുന്ന കലാ സാംസ്കാരിക ജീവകാരുണ്യ സംഘടനയായ തൃശൂർ ജില്ലാ സൗഹൃദവേദിയുടെ കുടുംബസംഗമവും 2025 വർഷത്തെ കലണ്ടർ പ്രകാശനവും വൈവിദ്ധ്യമാർന്ന പരിപാടികളോടെ മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ വെച്ചു ആഘോഷിച്ചു .
തൃശൂർ ജില്ലാ സൗഹൃദവേദി പ്രസിഡന്റ് സി വി.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ച യോഗം പ്രവാസി ഭാരതീയ സമ്മാൻ ജേതാവും സാമൂഹിക പ്രവർത്തകനുമായ ഷിഹാബ് കൊട്ടുകാട് ഉത്ഘാടനം ചെയ്തു.
2025 വർഷത്തെ കലണ്ടറിന്റെ പ്രകാശനം ആഫിയ കോൺട്രാക്റ്റിംഗ് കമ്പനി ജനറൽ മാനേജർ മുഹമ്മദ് സയിദ് തളിക്കുളം നിർവഹിച്ചു.
മാധ്യമ പ്രവർത്തകനും സൗഹൃദവേദി അംഗവുമായ ജയൻ കൊടുങ്ങല്ലൂർ, ട്രഷറർ ഷാഹിദ് അറക്കൽ എന്നിവർ യോഗത്തിന് ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.
സമാനതാകളില്ലാത്ത ജീവകാരുണ്യ പ്രവർത്തനങ്ങൾ ആണ് കഴിഞ്ഞ കാലങ്ങളിൽ സൗഹൃദവേദി നടത്തിയതെന്നും പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന അംഗങ്ങൾക്ക് നൽകിവരുന്ന പെൻഷൻ പദ്ധതി മറ്റുള്ള സംഘടനകൾക്കും മാതൃക ആക്കാവുന്നതാണെന്നും ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചവർ പറഞ്ഞു.
സൗഹൃദവേദി കുടുംബഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി തൃശൂരിന്റെ ഹൃദയഭാഗത്തുo തളികുളത്തുo പ്രവർത്തിക്കുന്ന തൃശൂർ ജില്ലാ സൗഹൃദവേദി സഹകരണസംഘത്തിന്റെ പ്രവർത്തനം വളരെ മികച്ച രീതിയിൽ നടക്കുന്നു.
ജിദ്ധയിലും ദമ്മാമിലും അൽ കർജിലും ജുബൈയിലിലും ശക്തമായ കമ്മിറ്റികൾക്കു കീഴിൽ തൃശൂർ ജില്ല സൗഹൃദവേദിയുടെ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.
റിയാദിലെ അറിയപ്പെടുന്ന ഗായകരായ ഷമീർ വളാഞ്ചേരി, ദിവ്യ പ്രശാന്ത്, വിനോദ് വെണ്മണി, സജ്ജാദ് പള്ളം,കീർത്തി രാജൻ, മുനീർ മക്കാനി ,വഹാബ് വെള്ളങ്ങല്ലൂർ, അബ്ദു കാലികറ്റ്, അക്ഷയ് സുധീർ, അഞ്ജലിസുധീർ,നിവേദ്, സാനന്ദ്,എന്നിവരുടെ ഗാനങ്ങളും റഫ സൈനബ്, ദേവാഗി രാജീവ് എന്നിവരുടെ നൃത്തങ്ങളും റോൺ ജോണിന്റെ വയലിനിൽ തീർത്ത സംഗീതവും കാണികൾക്ക് നവ്യാനുഭവം ആയിരുന്നു.
ശങ്കര വാര്യർ, ശരത് ജോഷി,മാള മുഹയുദ്ധീൻ ഹാജി,ബാബു പൊറ്റേക്കാട് അരുണൻ, സുരേഷ് തിരുവിൽവാമല,ജമാൽ അറക്കൽ, റഷീദ് ചിലങ്ക എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി ഷെറിൻ മുരളി സ്വാഗതവും പ്രോഗ്രാം കൺവീനർ സുരേഷ് ശങ്കർ യോഗത്തിന് നന്ദിയും പറഞ്ഞു.

![]()
