റിയാദ് : റിയാദ് കെ എം സി സി വനിത വിഭാഗം സംഘടിപ്പിക്കുന്ന “പെണ്മ” എന്ന പരിപാടി ഇന്ന് (13/12/2024-വെള്ളിയാഴ്ച) മലസിലെ ഡ്യൂൺ ഇന്റർനാഷണൽ സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു.പ്രമുഖ എഴുത്തുകാരനും മോട്ടിവേഷണൽ സ്പീക്കറുമായ പി എം എ ഗഫൂർ മുഖ്യ അതിഥിയായി പങ്കെടുക്കും.”ലൈഫ് ഈസ് എ ബ്യുട്ടിഫുൾ ആർട് ” എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തും.
വൈകുന്നേരം നാലു മണി മുതൽ ആരംഭിയ്ക്കുന്ന പരിപാടിയിൽ പ്രവർത്തന റിപ്പോർട്ട് അവതരണം, സാംസ്കാരിക സമ്മേളനം, കുട്ടികളുടെതടക്കം നിരവധി കലാപരിപാടിൽ ഉണ്ടായിരിക്കും.
![]()
