റിയാദ്: റിയാദ് മെട്രോ സ്റ്റേഷനുകളിൽ യാത്രക്കാരെ സഹായിക്കാൻ വിവിധ ഭാഷകൾ അറിയാവുന്ന ഗൈഡുകളുടെ സേവനം ലഭ്യമാണ്. യാത്രക്കാരെ സ്വാഗതം ചെയ്യാനും വ്യത്യസ്ത ഭാഷകളിൽ സേവനം നൽകാനും സൗദി ജീവനക്കാരാണ് ഗൈഡുകളായി പ്രവർത്തിക്കുന്നത്.അറബി, ചൈനീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ ഭാഷകൾക്ക് പുറമെ ആംഗ്യഭാഷയിലും മാർഗനിർദേശം നൽകാനും ആശയവിനിമയം നടത്താനും കഴിവുള്ളവരാണ് ഗൈഡുകളായി നിയമിതരായിട്ടുള്ളത്. റിയാദ് സിറ്റി റോയൽ കമീഷനാണ് ഇവരെ നിയമിച്ചിട്ടുള്ളത്. ട്രെയിൻ യാത്രയുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും ഈ ഗൈഡുകൾ കൃത്യമായ ഉത്തരം നൽകും. സ്റ്റേഷന് സമീപത്തെ പിക്നിക് പോയിൻറുകളെയും കോഫി ഷോപ്പുകളെയും ബസ് റൂട്ടുകളെയും കുറിച്ചെല്ലാം ആവശ്യമായ വിവരങ്ങൾ ഇവർ നൽകും
![]()
