ദമാം :വേള്‍ഡ് മലയാളി കൗണ്‍സില്‍, അല്‍ ഖോബാര്‍ പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസ് ഫോറം പ്രഥമ ബിസിനസ് കോണ്‍ക്ലേവും എക്സലന്‍സ് അവാര്‍ഡും സംഘടിപ്പിച്ചു. ബിസിനസ് കോണ്‍ക്ലേവ് അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഇസ്റ്റേണ്‍ പ്രൊവിന്‍സ് പ്രസിഡന്റ് ഡേവിഡ് എഡിങ്ടണ്‍ ഉദ്ഘാടനം ചെയ്തു. മുന്‍ ഡിജിപി ടോമിന് തച്ചങ്കരി മുഖ്യാതിഥിയായിരുന്നു. പ്രസിഡന്റ് ഷമീം കാട്ടാക്കട അധ്യക്ഷത വഹിച്ചു. നജീബ് അരഞ്ഞിക്കല്‍, അജിം ജലാലുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഡോ. പി.പി. വിജയന് ദമാമിലെ വാണിജ്യ സംരംഭകര്‍ക്ക് പുതിയ കാലത്തെ നിക്ഷേപ സാധ്യതകളെ ആധാരമാക്കി മുഖ്യപ്രഭാഷണം നടത്തി. വ്യവസായികളായ നാരായണന് ഖത്തര്‍, അഹ്സാന് അബ്ദുള്ള, ഷംസുദ്ദീന് പാലക്കല്‍, ഉര്‍വ്വശി ഭാട്ടിയ എന്നിവര്‍ പാനലിസ്റ്റുകളായും ഡോ. പി.പി. വിജയന് മോഡറേറ്ററായും വിവിധ വാണിജ്യ രംഗ വിഷയത്തില്‍ ചര്‍ച്ച നടത്തി.
വാണിജ്യ വ്യവസായ രംഗത്ത് വ്യത്യസ്തമായ മേഖലകളില്‍ തിളക്കമാര്‍ന്ന വിജയം കൈവരിക്കുന്ന കിഴക്കന്‍ പ്രവിശ്യയിലെ വ്യവസായികള്‍ക്ക് വേണ്ടിയുള്ള 2024ലെ ബിസിനസ് എക്സലന്‍സ് അവാര്‍ഡുകള്‍ക്ക് തിരഞ്ഞെടുക്കപ്പെട്ടവരെയും സ്ഥാപനങ്ങളെയും ബിസിനസ് കോണ്‍ക്ലേവില്‍ പ്രഖ്യാപിച്ചു.
അന്‍വര്‍ സാദത്ത്, ശബ്ന നെച്ചിയങ്കല്, മുഹമ്മദ് ഷാഫി, റിയാസ് ഷംസുദ്ദീന്, ജാബിര്‍ എസ്. ഹമീദ്, സന്തോഷ് തിരുവമ്പാടി, സുഫിയാന് അഷ്റഫ്, ബദറുദ്ദീന്‍ അബ്ദുല്‍ മജീദ്, ഹിലാല്‍ ഇന്റര്‍നാഷനല്‍ പ്രോജക്ട്സ് എന്നിവര്‍ക്ക് ഡേവിഡ് എഡിങ്ടണ്‍ അവാര്‍ഡുകള്‍ നല്കി. ബിസിനസ് ഫോറം ചെയര്മാന് സി.കെ. ഷഫീഖ് സന്നിഹിതനായിരുന്നു.
വാണിജ്യ വ്യാവസായിക രംഗത്തുള്ള പ്രമുഖരായ 300 ഓളം പ്രതിനിധികള്‍ പങ്കെടുത്ത പരിപാടിയ്ക്ക് ഫൈസല്‍ ഇരിക്കൂര്‍ പ്രാരംഭ ഖുര്‍ആന്‍ പാരായണം നടത്തി. സന്ധ്യ സജീവ് അവതാരകയായിരുന്നു. ബിസിനസ് ഫോറം ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഗുലാം ഹമീദ് ഫൈസല്‍, അല്‍ ഖോബാര്‍ പ്രൊവിന്‍സ് മുഖ്യ രക്ഷാധികാരി മൂസക്കോയ, ചെയര്മാന് അഷ്റഫ് ആലുവ, നവാസ്, റീന നവാസ്, ദിനേശ് പേരാമ്പ്ര, അഭിഷേക് സത്യന്, സാമുവല്‍ ജോണ്‍, ദിലീപ് കുമാര്‍, അര്‍ച്ചന അഭിഷേക്, ഷംല നജീബ്, അനു ദിലീപ്, രതി നാഗ് എന്നിവര്‍ നേതൃത്വം നല്കി.
![]()
