റിയാദ് : ചിന്ത പബ്ലിക്കേഷൻസ് പുറത്തിറക്കിയ ജോസഫ് അതിരുങ്കലിന്റെ നോവൽ മിയ കുൾപ്പയുടെ സൗദി തല പ്രകാശനവും, ഡി സി ബുക്സ് പുറത്തിറക്കിയ സബീന എം സാലിയുടെ ലായം എന്ന നോവലിന്റെ മൂന്നാം എഡിഷൻ പ്രകാശനവും ന്യു ഏജ് ഇന്ത്യ സാസ്കാരികവേദി സംഘടിപ്പിച്ച സർഗ്ഗസന്ധ്യ എന്ന ചടങ്ങിൽ വച്ച് നടത്തപ്പെട്ടു. പ്രൗഢ ഗംഭീരമായ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി സി പി ഐ സംസ്ഥാന ജനറൽ സെക്രട്ടറി സഖാവ് ബിനോയ് വിശ്വം മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ ഹസ്സൻ കോയയ്ക്ക് പുസ്തകങ്ങൾ കൈമാറിയാണ് ചടങ്ങ് നിർവ്വഹിച്ചത്. അഷ്റഫ് മൂവാറ്റുപുഴയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സുരേഷ് കണ്ണപുരം (കേളി ), രഘുനാഥ് പറശ്ശിനിക്കടവ് (ഓ ഐ സി സി ), ഷാഫി മാസ്റ്റർ തുവ്വുർ (കെ എം സി സി ), സുധീർ കുമ്മിൾ (നവോദയ ), ഷാഫി മതിലകം (നവയുഗം ദമാം ),ഷിബു ഉസ്മാൻ (റിയാദ് ഇന്ത്യൻ മീഡിയ ഫോറം), സുരേന്ദ്രൻ കുട്ടായി (എൻ ആർ കെ ), വിജയൻ നെയ്യാറ്റിങ്കര (ഫോർക്ക ),ഷിഹാബ് കൊട്ടുകാട്, ഡോക്ടർ ജയചന്ദ്രൻ , കെരിം കാനാമ്പുറം (എടപ്പ ) എന്നിവർ ആശംസകൾ നേർന്നു. വിനോദ് കൃഷ്ണ സ്വാഗതവും എം സാലി നന്ദിയും രേഖപ്പെടുത്തി.
![]()
