ബഹ്റൈൻ സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) മുൻ ചീഫ് കോർഡിനേറ്റർ,ഫാസിൽ താമരശ്ശേരിയ്ക്ക് യാത്രയയപ്പ് നൽകി. മോട്ടിവേഷൻ സ്പീക്കർ, സാമൂഹിക പ്രവർത്തകൻ, പ്രാസംഗികൻ എന്നീ നിലകളിൽ ബഹ്റൈൻ പ്രവാസലോകത്തു സജ്ജീവമായ ഫാസിൽ താമരശ്ശേരിയ്ക്ക് സിജി സ്പീക്കർസ് ഫോറം നടത്തുന്ന ദ്വൈവാര പ്രസംഗ പരീശീലന സദസ്സിൽ വെച്ച് ഫോറം മെന്റർ നിസാർ കൊല്ലം മൊമെന്റോ നൽകി.
ഹുസൈൻ വലിയകത്തു അധ്യക്ഷത വഹിച്ച ചടങ്ങ് ഷിബു പത്തനംതിട്ട ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ സിജി ബഹ്റൈൻ ചെയർമാൻ യുസുഫ് അലി,എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ യാസിർ, സജീർ കണ്ണൂർ,അബ്ദുൽ നാസ്സർ എന്നിവർ പങ്കെടുത്തു.റാഫി മാന്തുരുത്തി,അലി കേച്ചേരി, ആരിഫ് പോർക്കുളം, ശംസുദ്ധീൻ, അബ്ദുൽ റൗഫ്,സജിത്ത് വെള്ളികുളങ്ങര, മുഹമ്മദ് എന്നിവർ സന്നിഹിതരായിരുന്നു
![]()
