റിയാദ്: പാലാ എക്സ്പാട്രിയേറ്റ് ഗ്രൂപ്പ് (പി ഇ ജി) ന്റെ ഭാരവാഹിയായ ബാബു നായർക്ക് യാത്രയയപ്പു നൽകി. കഴിഞ്ഞ മൂന്നു ദശകത്തിലേറെയായി റിയാദിലെ അൽ ബാബ്റ്റൈൻ ഗ്രൂപ്പ് ഓഫ് കമ്പനീസിൽ സേവനം അനുഷ്ടിച്ചു വരികയായിരുന്ന ബാബു നായർ പാലാ മുത്തോലി സ്വദേശി ആണ്.
പെഗ് സംഘടിപ്പിച്ച യാത്രയയപ്പു യോഗത്തിൽ ചെയർമാൻ ഡേവിഡ് ലുക്ക് അദ്ധ്യക്ഷത വഹിച്ചു. ഡെന്നി കൈപ്പനാനി, പ്രസിഡന്റ് ജെറി ജോസഫ്, സെക്രട്ടറി രാജേന്ദ്രൻ പാലാ, ട്രെഷറർ ജോസ് അന്ത്യാളം, ജോയിന്റ് സെക്രട്ടറിമാരായ സാബു, ബോണി ജോയ്, കുര്യാച്ചൻ എന്നിവർ ആശംസകൾ അർപ്പിച്ചു .കൂട്ടായ്മയുടെ മൊമെന്റോയും ഉപഹാരങ്ങളും ചെയർമാൻ ഡേവിഡ് ലുക്ക് സമ്മാനിച്ചു .വനിതാ വേദി കോഓർഡിനേറ്റർമാരായ ഡയാന, നിഷ, ലിൻസി, ബിസ്മി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.ബാബു നന്ദി പ്രകാശനം നടത്തി
![]()
