റിയാദ് : റിയാദ് കൊണ്ടോട്ടി മണ്ഡലം കെ എം സി സി യുടെ പ്രഥമ വനിതാ വിഭാഗം കമ്മിറ്റിയെ ടി വി ഇബ്രാഹീം എം എൽ എ പ്രഖ്യാപിച്ചു.
മലാസ് അൽ മാസ് ഓഡിറ്റോറിയത്തിൽ ചേർന്ന കൗൺസിൽമീറ്റിൽ പുതിയ കമ്മിറ്റിക്ക് യോഗം രൂപം നൽകി.ഭാരവാഹികളായി റൈഹാന ഹുസൈൻ(Iചെയർപേഴ്സൺ),
നുസൈബ ഷറഫ് (പ്രസിഡന്റ് ),നബീല റിയാസ്,ഹിബ സയ്ദ്,ഹുദാ നിബൽ( വൈസ് പ്രസിഡന്റ് ),സഹ്ല ഫസൽ(ജനറൽ സെക്രട്ടറി),ദിൽഷ ബാസിൽ,ലബീബ ഷഫീഖ് ,ജിൻഷ മുബാറക്(ജോയിന്റ് സെക്രട്ടറി),നബീല റിസ(ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.
മണ്ഡലം കെ എം സി സി പ്രസിഡന്റ് റസാഖ് ഓമാനൂർ അദ്ധ്യക്ഷനായ യോഗം മലപ്പുറം ജില്ലാ കെ എം സി സി ട്രഷറർ മുനീർ വാഴക്കാട് ഉദ്ഘാടനം ചെയ്തു. സൗദി നാഷണൽ കമ്മിറ്റി മെമ്പർ കെ.കെ. കോയാമു ഹാജി , ചെറുകാവ് പഞ്ചായത്ത് മുസ്ലീം ലീഗ് ട്രഷറർ ബദറു പേങ്ങാട് , കൊണ്ടോട്ടി മണ്ഡലം കെ. എം.സി.സി ജനറൽ സെക്രട്ടറി ഷറഫു പുളിക്കൽ, ചെയർമാൻ ബഷീർ സിയാംകണ്ടം, ഒഴുകൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലീൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.മണ്ഡലം വൈസ് പ്രസിഡന്റ് ബഷീർ വിരിപ്പാടം,ലത്തീഫ് എ കെ , ഫസലു കുമ്മാളി, റിയാദ് ചെറുകാവ് പഞ്ചായത്ത് രക്ഷാതികാരി മീരാൻ സാഹിബ്,മണ്ഡലം ട്രഷറർ ഫിറോസ് പള്ളിപ്പടി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
തമന്ന ഷറഫ് ഖിറാഅ:ത്തും മണ്ഡലം വൈസ് പ്രസിഡന്റ് നിസാം പരതക്കാട് സ്വാഗതവും വനിതാ വിങ് വൈസ് പ്രസിഡന്റ് ഹുദാ നിബൽ നന്ദിയും പറഞ്ഞു.
![]()
