റിയാദ് :കണ്ണൂർ കുറുവ വായനശാലക്ക് സമീപം സരോജിനി നിവാസിൽ പരേതരായ സി.എച്ച് ഭാരതന്റെയും കെ പി സരോജിനിയുടെയും മകൻ സി .എച്ച് .ഉദയഭാനു ഭരതൻനാണ് ( 60 ) റിയാദ് ബദിയയിൽ ഹൃദയാഘാതം മൂലം മരിച്ചത് .
ഭാര്യ: ദീപ്തി.സഹോദരങ്ങൾ: ലതിക, ജയകുമാർ, ശാലിനി, മധുസൂദനൻ
ഇന്ന് നാട്ടിലെത്തിക്കുന്ന മൃതദ്ദേഹം (07/12/2024 ) രാ ഉച്ചക്ക് 12 മണിക്ക് പയ്യാമ്പലത്ത് സംസ്കരിക്കും .
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാൻ കേളി കലാസാംസ്കാരിക വേദി കേന്ദ്ര ജീവകാരുണ്യ വിഭാഗവും , ബദിയ യൂണിറ്റ് ജീവകാരുണ്യ കൺവീനർ ജർനെറ്റ് നെൽസൺ , സത്യൻ , നസീർ മുള്ളൂർക്കര എന്നിവർ രംഗത്തുണ്ടായിരുന്നു
![]()
