തിരുവനന്തപുരം: കുതിച്ചുയരുന്ന വിമാന ടിക്കറ്റ് നിരക്കുകളിൽ ആശങ്ക പ്രകടിപ്പിച്ചും അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടും മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു.
ഓണം അടക്കമുള്ള ആഘോഷങ്ങൾക്കായി പ്രവാസികൾ നാട്ടിലെത്താനാഗ്രഹിക്കുന്ന സമയത്ത്
അന്യായമായ വർദ്ധനവ് ആണ് വിമാന കമ്പനികൾ പ്രവാസികൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നത്.
അനിയന്ത്രിതമായ വിമാന ടിക്കറ്റ് നിരക്ക് കൂട്ടുന്നത് കാരണം പലരും കേരളത്തിലേക്കുള്ള യാത്രകൾ മാറ്റിവയ്ക്കുന്ന സാഹചര്യം വന്നിരിക്കുന്നു. അതിനാൽ ഈ വിഷയത്തിലടിയന്തിരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ ഓഗസ്റ്റ് 15 മുതൽ സെപ്തംബർ 15 വരെയുള്ള ഒരു മാസം യു എ ഇ യിൽ നിന്നും പ്രത്യേക ചാർട്ടേഡ് ഫ്ലൈറ്റ് ഏർപ്പെടുത്തണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
![]()
