ജിദ്ദ: വൈവാഹിക ജീവിതം സന്തോഷകരവും സംതൃപ്തവും സമാധാനപൂര്‍ണവുമാക്കാന്‍ സിജി ഇന്റര്‍നാഷണല്‍ വിമന്‍ കളക്ടീവ് വിവാഹത്തിനൊരുങ്ങുന്ന യുവതി, യുവാക്കള്‍ക്കായി വിവാഹ പൂര്‍വ ശില്പശാല സംഘടിപ്പിക്കുന്നു. ഡിസംബര്‍ 8, 10, 11 തിയതികളിലായി ഓണ്‍ലൈനില്‍ ത്രിദിന ശില്പശാലയാണ് സംഘടിപ്പിച്ചിട്ടുള്ളത്.
ദുബായ് ഗ്രാന്റ് കാലിബര്‍ സ്ഥാപകയും സി.ഇ.ഒയുമായ സര്‍ട്ടിഫൈഡ് പ്രീ മാരിറ്റല്‍ ട്രെയിനര്‍ നാദിറ ജാഫര്‍, വയനാട് പീസ് വില്ലേജ് സെക്രട്ടറിയും പ്രീ മാരിറ്റല്‍ മെന്ററുമായ സദറുദ്ദീന്‍ വാഴക്കാട് എന്നിവര്‍ ക്ലാസ് നയിക്കും. സൗദി സമയം വൈകുന്നേരം 6 മുതല്‍ 7.30 വരെയും യു.എ.ഇ സമയം വൈകുന്നേരം 7 മുതല്‍ 8.30 വരെയും ഇന്ത്യന്‍ സമയം രാത്രി 8.30 മതുല്‍ 10 വരെയുമാണ് ക്ലാസ്.
ഫീസ് വിവരങ്ങള്‍ക്കും രജിസ്ട്രേഷനും https://forms.gle/pesbtcntFBykD4fT9 ഗൂഗിള്‍ ഫോം വഴി രജിസ്റ്റര്‍ ചെയ്യുക. രജിസ്ട്രേഷനു ശേഷം കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ക്കായി രജിസ്ട്രേഷന് സമയം ലഭിക്കുന്ന വാട്സാപ് ലിങ്കില്‍ ചേരുക. വിശദാംസങ്ങളറിയാന് അനീസ (കെ.എസ്.എ) +966 563838163, ഫര്‍ഹ അബ്ദുല്‍ റഹ്മാന് (കുവൈത്ത്) +965 60974723 എന്നിവരുമായി ബന്ധപ്പെടാം.
![]()
