കൊച്ചി :സമയ പരിധി നാളെ കഴിയുന്നതിനാൽ പി ഡി പി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനി
തന്റെ രോഗിയായ പിതാവിനെ കാണാനാവാതെ മടങ്ങും.
കേരള സന്ദർശനത്തിന് കർണാടക കോടതി അനുവദിച്ച സമയ പരിധി ജൂലൈ 7 വെള്ളിയാഴ്ച അവസാനിക്കും. വൈകുന്നേരം വിമാന മാർഗം നെടുമ്പാശ്ശേരിയിൽ നിന്ന് ബാംഗ്ലൂരിലേക്ക് യാത്ര തിരിക്കുകയെന്ന് പി ഡി പി വൃത്തങ്ങൾ അറിയിച്ചു. എറണാകുളത്തെ സ്വകാര്യാശുപത്രിയിൽ കഴിഞ്ഞ പത്ത് ദിവസങ്ങളായി ചികിത്സയിൽ കഴിയുന്ന മഅദനിയുടെ ആരോഗ്യനിലയിൽ മാറ്റമില്ലാത്തതി നാലാണ് പിതാവിനെ കാണാൻ സ്വദേശമായ അൻവാർശ്ശേരിയിലേക്ക് പോകാൻ സാധിച്ചിരുന്നില്ല
![]()
