മനാമ : രാജ്യത്തിന്റെ പൈതൃകവും സംസ്കാരവും പരിചയപെടുത്തുക എന്ന ലക്ഷ്യത്തോടെ ട്രാൻസിസ്റ്റ് യാത്രക്കാർക്ക് സിറ്റി ടൂറുമായി ഗൾഫ് എയർ. ബഹ്റൈൻ അന്താരാഷ്ട്ര വിമാന താവളം വഴി യാത്ര ചെയ്യുന്നവർക്കായ് ബഹ്റൈൻ എയർപോർട്ട് കമ്പനി, ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് സൗജന്യ ടൂർ സംവിധാനം ഏർപ്പെടുത്തിയത്.അഞ്ചു മണിക്കൂർ മുതൽ 24 മണിക്കൂർ വരെ മറ്റു വിമാനങ്ങൾക്കായി കാത്തിരിക്കുന്ന യാത്രക്കാർക്കാണ് ഈ സൗജന്യ യാത്രക്കുള്ള അവസരമൊരുക്കിയിരിക്കുന്നത്.
![]()
