കോട്ടയം : കേരള കോൺഗ്രസ് (എം) യു ഡി എഫ് ലേക്ക് എന്ന വാർത്തകൾ നിഷേധിച്ച് ജോസ് കെ മാണി. വാർത്ത തെറ്റാണെന്നും എൽഡിഎഫിന്റെ അവിഭാജ്യ ഘടകമാണ് കേരള കോൺഗ്രസ് (എം) എന്നും ജോസ് കെ മാണി വ്യക്തമാക്കി. എൽഡിഎഫിൽ താൻ പൂർണ്ണ തൃപ്തനെന്നും പാർട്ടി മുന്നണി മാറുന്നതുമായി ബന്ധപ്പെട്ട് ആരുമായും ചർച്ച നടത്തിയിട്ടില്ലന്നും എൽ.ഡി.എഫിനെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് മുന്നോട്ടുകൊണ്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരള കോൺഗ്രസ്(എം) യു.ഡി.എഫിലേക്കെന്ന തരത്തിലുള്ള വാർത്തകളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
![]()
