കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തൽ പുനരധിവാസം വൈകുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ജില്ലാ കളക്ടറേറ്റിലേക്ക് യൂത്ത്കോണ്‍ഗ്രസ് നടത്തിയ മാർച്ചിന് നേരെ പോലീസ് ലാത്തി ചാർജ് . കളക്ടറേറ്റിലെ ഗേറ്റ് തള്ളി തുറന്ന് അകത്തു കടക്കാൻ ശ്രമിച്ച പ്രവർത്തകരെ തടയാൻ ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് മാർച്ച് തടഞ്ഞു. ഇതോടെ പ്രവർത്തകർ ബാരിക്കേഡിനു മുകളിൽ കയറിയിരുന്നു പ്രതിഷേധിച്ചു.
പിന്നീട് ബാരിക്കേഡ് തള്ളിമറിക്കാൻ ശ്രമിച്ചതോടെയാണ് പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷാവസ്ഥായുണ്ടായതിനെ തുടർന്ന് പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. പൊലീസ് 3 തവണ ലാത്തി വീശി. ലാത്തിച്ചാർജിൽ നിരവധി പ്രവർത്തകർക്ക് പരുക്കേറ്റു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. നിലവിൽ പ്രവർത്തകർ റോഡിലിരുന്ന് പ്രതിഷേധിക്കുകയാണ് കൂടുതൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരും കെഎസ്യു പ്രവർത്തകരും സ്ഥലത്ത് എത്തിയിട്ടുണ്ട്
![]()
